പ്രതീകാത്മക ചിത്രം, പിണറായി വിജയൻ | Photo: Screengrab/ Mathrubhumi News
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ വാദം പൂർത്തിയായി നീണ്ട ഒരു വർഷത്തിന് ശേഷമാണ് ലോകായുക്ത വിധി പറഞ്ഞത്. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഭിന്നാഭിപ്രായമുള്ളതിനാല്‍ ഇനി കേസ് മൂന്നംഗ ഫുള്‍ ബഞ്ചിന് വാദം കേള്‍ക്കാന്‍ വിടുന്നു എന്നായിരുന്നു ഇന്നത്തെ ഉത്തരവ്.
വാദം പൂർത്തിയായിട്ടും വിധി പറയുന്നത് വൈകുന്നതിന്റെ പശ്ചാത്തലത്തിൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നായിരുന്നു ലോകായുക്ത ഹർജി പരിഗണിച്ച് മൂന്നംഗ ബെഞ്ചിന് വിട്ടത്.
2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ചത്. ഹര്‍ജിയില്‍ മാര്‍ച്ച് 18-ന് വാദം പൂര്‍ത്തിയായി. വാദം പൂർത്തിയായ ശേഷം ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
എന്നാൽ ഒരു വർഷമായിട്ടും ലോകായുക്ത വിധി പറയാത്തതിനെത്തുടർന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി,
ഏപ്രില്‍ മൂന്നാം തീയതി കേസ് പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത ഈ വിധി പറഞ്ഞത്. ഇതിനിടെ വിധി പറയാതെ വൈകിക്കുന്നതിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ അടക്കം രംഗത്തുവന്നിരുന്നു
Content Highlights: CMDRF misuse lokayukta transfers plea to three member bench


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..