തിരുവനന്തപുരം: കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തില്‍ വരും നാളുകളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 26 തിങ്കളാഴ്ച രാവിലെ 11.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്നും പരിശോധനാഫലം വൈകുന്നത് തിരിച്ചടിയാകുമെന്നുമുള്ള കെ.ജി.എം.ഒ.എയുടെ അഭിപ്രായവും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കോവിഡ് വ്യാപനത്തിന് കാരണമാകും എന്നുള്ള ഐ.എം.എയുടെ അഭിപ്രായവും മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു വിലയിരുത്തല്‍ കെ.ജി.എം.ഒ.എ. പോലൊരു സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതില്ല. ഏത് സംഘടനയും വലിയ സാമൂഹിക പ്രതിബദ്ധതയോടെയാണ് കാര്യങ്ങള്‍ നീക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

content highlights: cmdrf gets 22 lakh from vaccinated people says chief minister pinarayi vijayan