വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിൻറെ ദൃശ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി വിമാനത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവെന്ന് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സീറ്റ് ബെല്‍റ്റ് മാറ്റിയപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തുവെന്നും ഇന്‍ഡിഗോ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് അല്ല ഇത്. തിരുവവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് മാനേജര്‍ വലിയതുറ പോലീസിനെ അറിയിച്ചതാണ് ഇക്കാര്യം. എന്താണ് വിമാനത്തിനുള്ളില്‍ സംഭവിച്ചത് എന്ന് മാത്രമാണ് ഇതില്‍ വ്യക്തമാക്കുന്നത്. ഇതിനുള്ളിലെ പരാമര്‍ശങ്ങളില്‍ പ്രധാനം പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രി വിമാനത്തിനുള്ളിലുണ്ടായിരുന്നുവോ ഇല്ലെയോ എന്നതിലാണ്.
വിമാനം ലാന്‍ഡ് ചെയ്ത ഉടനെ തന്നെ രണ്ട് പേര്‍ പ്രതിഷേധവുമായി പാഞ്ഞടുത്തുവെന്നും അതിനിടയില്‍ ഒരാള്‍ തടഞ്ഞുവെന്നും പറയുന്നു. തടഞ്ഞത് ഇ.പി ജയരാജനാണെങ്കിലും അദ്ദേഹത്തിന്റെ പേര് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കിലും ഇ.പിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. വലിയതുറ പോലീസിന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നാമനായ സുനിത് നാരായണനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുനിത് വിമാനത്തിലുണ്ടായിരുന്നുവെങ്കിലും പുറത്തിറങ്ങിയ ശേഷം ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Content Highlights: cm was present inside flight while the protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..