ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടി സന്ദര്‍ശിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി. ഹെലികോപ്റ്ററില്‍ ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപ്പാഡിലാണ് ഇരുവരും വന്നിറങ്ങിയത്.
ഗവര്‍ണര്‍, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് സംഘത്തെ സ്വീകരിച്ചത്.
സ്ഥിതിഗതികള്‍ നേരിട്ടുവിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
ആനച്ചാലില്‍ വന്നിറങ്ങിയ ഗവര്‍ണറും മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ചീഫ് സെക്രട്ടറിയും പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
Content Highlight: CM visits Pettimudi