തിരുവനന്തപുരം: ജനവിധി അംഗീകരിച്ച് മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. അഴിമതിക്കെതിരായ ശക്തമായ പ്രതികരണമാണ് ഈ വിജയമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.