മുല്ലപ്പെരിയാർ ഡാം | Photo: മാതൃഭൂമി
ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്തെ മരംമുറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരസമിതി. മുല്ലപ്പെരിയാറില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് സമരസമിതി ആരോപിച്ചു. മരംമുറിക്കാനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് ഇറങ്ങിയതെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു സമരസമിതി. മരംമുറി ഉത്തരവ് വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് മരവിപ്പിച്ചിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. മുന്‍പ് ജലകമ്മിഷന് റിപ്പോര്‍ട്ട് അനുസരിച്ച് 136 അടിയാണ് പരമാവധി സംഭരണശേഷി. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ തമിഴ്നാടിന് വെള്ളം എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും സമരസമിതി നേതാക്കള്‍ പറയുന്നു.
ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ട് അടിയന്തരമായി ധരിപ്പിക്കണമെന്നും ഒപ്പം പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
Content Highlights: cm should meet pm modi in mullaperiyar issue demands samara samithi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..