തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി. പോലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന വാര്‍ത്ത ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. തിരകള്‍ കാണാതായിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ വാദം മുഖ്യമന്ത്രി തള്ളി. കാണാതായ തിരകള്‍ക്ക് പകരം തിരവെച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. കുറ്റാരോപിതരായ 11 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നു.
സിഎജി റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ തിരകള്‍ കാണാതായതായി കണ്ടെത്തിയതായി മുഖ്യമന്ത്രി. 2015ല്‍ യുഡിഎഫ് കാലത്തെ കണ്ടെത്തല്‍ മൂടിവെക്കാന്‍ ശ്രമം നടക്കുകയായിരുന്നു. ഇത് ഗൗരവമായാണ് കാണേണ്ടത്. 2016-ല്‍ ഇതുസംബന്ധിച്ച് ഒരു പരിശോധന നടത്തി പതിനൊന്ന് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്.
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് നിയമസഭയിലാണ്. ചോര്‍ന്നത് ആരോഗ്യകരമായ കീഴ്‌വഴക്കമല്ലെന്നും മുഖ്യമന്ത്രി.
Content Highlights: CM Responds to the CAG Report on Assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..