pinarayi
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരേ ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ആര്‍.എസ്. ശശികുമാര്‍ എന്നയാള്‍, മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ദുരിതാശ്വാസ നിധി ദുരുപയോഗത്തിനെതിരേ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കിയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. ഇത് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് മൂന്നംഗ ബെഞ്ചിന് വിട്ടത് റദ്ദാക്കണമെന്നാണാവശ്യം.
മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി ഹര്‍ജി ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ട നടപടിയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്യുന്നത്.
ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയില്‍ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട്, വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്ന്. ലോകായുക്തയുടെ നിലപാട് നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹര്‍ജിക്കാന്റെ ആരോപിക്കുന്നു.
അതുകൊണ്ട് വാദം കേട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തന്നെ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീച്ചിരിക്കുന്നത്.
Content Highlights: cm relief fund, lokayukta kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..