തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതു കഴിഞ്ഞ് വീണ്ടും പരിശോധനയുണ്ടാകും. രണ്ട് മണിക്ക് ശേഷമാണ് അദ്ദേഹം ഡിസ്ചാർജ് ആയത്.

മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി സി.എം രവീന്ദ്രന്‍ താമസസ്ഥലത്തെത്തി. ഇന്ന് നടന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്.

കിടത്തി ചികിത്സ വേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനം. പകരം ഒരാഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടാം തീയതിയാണ് കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ ചികിത്സ തേടിയത്. അന്ന് ന്യൂറോ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. പത്താം തീയതി ഓഫീസില്‍ ഹാജരാവാനാണ് ഇഡി നോട്ടീസ് നല്‍കിയിരുന്നത്. ഇതിനുപിന്നാലെയാണ് എട്ടിന് ആശുപത്രിയില്‍ പ്രവേശിച്ചത്. 

content highlights: CM Raveendran Got discharged From Thiruvananthapuram medical college