സി.എം. രവീന്ദ്രൻ
കൊച്ചി: ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. മാര്‍ച്ച് ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഫെബ്രുവരി 27-ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിന് എത്തിയിരുന്നില്ല.
രണ്ടാമതും നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സി.എം. രവീന്ദ്രന്‍ നിര്‍ബന്ധിതനായേക്കും. അതല്ലെങ്കില്‍ കോടതിയെ സമീപിച്ച് വാറന്റ് നേടിയെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇ.ഡിക്ക് പോകാനാകും.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോളും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
Content Highlights: cm raveendran ed summons again march 7th
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..