തിരുവനന്തപുരം:  കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയാണ് നടന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അറിയിച്ചു. ഇനിയുള്ള ആഴ്ചകള്‍ കോവിഡ് പ്രതിരോധത്തിന് നിര്‍ണായകമാണെന്ന് പ്രധാനമനമന്ത്രി അഭിപ്രായപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 ഭീഷണി തുടരുകയാണ്. ലോക്ക് ഡൗണിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലേയും വിവരങ്ങള്‍ സസൂഷ്മം വിലയിരുത്തി പടിപടിയായി മാത്രമേ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ പാടുള്ളു. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ അത് സമൂഹ വ്യാപനത്തിലേക്ക് നയിക്കും. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകാന്‍ അത് കാരണമാകുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പുരുത്തി സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 

ഇതിനൊപ്പം സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ പ്രത്യേക നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന ഇവര്‍ത്ത് മൂന്നുമാസത്തേക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 7 പേര്‍ക്ക് സമ്പര്‍ക്കം വഴി  | Read More..

പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു; അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി | Read More..

കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു| Read More..

അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം | Read More..

ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും | Read More..

കോവിഡ് പ്രതിരോധം: കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി | Read More..

'വിദേശത്ത് ഹൃസ്വകാല സന്ദര്‍ശനത്തിന് പോയവരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണം '| Read More..

കേരളത്തിന്റെ ഭക്ഷ്യധാന്യ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു- മുഖ്യമന്ത്രി | Read More..

അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി | Read More..

സ്പ്രിങ്ഗ്ലര്‍ പി.ആര്‍. കമ്പനിയല്ല; ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി | Read More..

 

 

Content Highlights: CM press meet Corona updates