തിരുവനന്തപുരം : എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയമായി യോജിച്ച സമീപനമായിരുന്നു കോണ്‍ഗ്രസ്സും ബിജെപിയും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ സ്വരമാണെന്നാണ് ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റൊരന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് പ്രാവര്‍ത്തികമാക്കാനാണ് ശ്രമം നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

"എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയമായി യോജിച്ച സമീപനമായിരുന്നു കോണ്‍ഗ്രസ്സിനും ബിജെപിയും സ്വീകരിച്ചത്. രണ്ട് കൂട്ടര്‍ക്കും ഒരേ അഭിപ്രായമായതിനാല്‍ പ്രതിപക്ഷ യോജിപ്പിന്റെ സ്വരമാണെന്ന നമ്മള്‍ ആദ്യം സംശയിച്ചിരുന്നു. ഒരാള്‍ രാവിലെ പറഞ്ഞാല്‍ മറ്റൊരാള്‍ ഉച്ചക്കും ശേഷം അതേകാര്യം മറ്റൊരാള്‍ ആവര്‍ത്തിക്കുന്നു. ഇതാണ് കണ്ടിരുന്നത്. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ പറഞ്ഞ കാര്യങ്ങളെ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് മറ്റൊരു രീതിയില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാവാന്‍ ബിജെപിയുടെ ഇടപെടലുണ്ടായെന്നും അന്ന് വാര്‍ത്തകള്‍ വന്നു. ഇതിലൂടെ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനാകുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്", മുഖ്യമന്ത്രിപറഞ്ഞു.

"എന്നാല്‍ ഇരുകൂട്ടർക്കും അപകീര്‍ത്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം ജനങ്ങളാണല്ലേ വിധി കല്‍പിക്കുന്നത്. അവരിലാണല്ലോ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചു അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പാര്‍ലമെന്റില്‍ കൃത്യമായ നിലപാടെടുത്ത് ഇടതുപക്ഷമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദേശ കമ്പനികള്‍ക്ക് അനുവാദം നല്‍കരുതെന്നാണ് ഇടതു പക്ഷത്തിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിലപാട്. ബോധപൂര്‍വ്വം  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമമായിരുന്നു അത്. ഗൂഢാലോചന അതിലുണ്ടായിരുന്നു. അതെല്ലാം അന്വേഷണത്തിലുള്ള കാര്യങ്ങളാണ്". 

നാട്ടുകാര്‍ അതിനെ ശുദ്ധഭോഷ്‌കായാണെടുത്തെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

content highlights: CM point out that there is an illicit relationship between BJP and Congress of Kerala