'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി


മാതൃഭൂമി ന്യൂസ്

പിണറായി വിജയൻ, നരേന്ദ്ര മോദി| Photo: ANI

തിരുവനന്തപുരം: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ സമരകാലത്ത് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവരാണ് സംഘപരിവാറുകാര്‍. ഇന്നവര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ് ജില്ലാ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏതൊരു വിഷയത്തേയും വര്‍ഗീയമായി സമീപിക്കുന്ന പ്രവണത രാജ്യത്ത് ശക്തിപ്പെട്ട് വരുകയാണ്. ജനങ്ങളുടെ ശ്രദ്ധയാകെ വര്‍ഗീയ പ്രശ്‌നങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനാണ് വര്‍ഗീയതയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവിടുന്നത്. വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം രാജ്യത്തെ നാശിപ്പിക്കും. ഇതില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: cm pinarayi vjiayan's criticism against narendra modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented