പരപ്പനങ്ങാടി: സര്‍ക്കാര്‍ പരിപാടിയില്‍ ചെ ഗുവേരയുടെ ചിത്രമുള്ള കൊടിയുമായെത്തിയ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെങ്കിലും ഇത് നാടിന്റെ സര്‍ക്കാരാണെന്നും പൊതു വേദികളില്‍ പാര്‍ട്ടി പതാകകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പ്രസംഗത്തിനിടയിലാണ് പ്രവര്‍ത്തകരെ ശാസിച്ചത്.
എല്‍ഡിഎഫ് ജയിച്ചു എന്നു കരുതി ഇത് എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല. നാടിന്റെ സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നമ്മുടെ നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ചിത്രത്തോടു കൂടിയുള്ള ഒരു പതാകയാണ് അത്. വേറൊരു വേദിയില്‍ അത് ഉയര്‍ത്തുന്നതുകൊണ്ട് തെറ്റൊന്നുമില്ല. എന്നാല്‍ അതിനുള്ള സ്ഥലമല്ല ഇത്. ഈ കൊടിയുമെടുത്ത് നടക്കുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം, എല്ലായിടത്തും കൊടിയുമായി പോകേണ്ടതില്ല എന്നതാണ്. അതിനുള്ള വേദികള്‍ വേറെയുണ്ട്. അവിടെ മതി.- പ്രസംഗത്തിനിടയില്‍ പിണറായി പറഞ്ഞു.
Content Highlights: cm pinarayi vijayan, CPM workers, displaying che guevara flag
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..