എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണമെന്ന് ഉപദേശം


എംടി വാസുദേവൻ നായരുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി

കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി

കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോള്‍ ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി പറഞ്ഞു. നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മലയാളം പി.എച്ച്.ഡി നേടിയ ഉദ്യോഗാര്‍ഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എം.ടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

എംടി വാസുദേവന്‍ നായരുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി

Content Highlights: CM Pinarayi Vijayan visits MT Vasudevan Nair

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented