യു.എ.ഇ. യാത്രയിൽ ബാഗ് മറന്നുവെച്ച സംഭവം; കോൺസുലിന്റെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് കേന്ദ്രം


പി. ബസന്ത്/ മാതൃഭൂമി ന്യൂസ്

പിണറായി വിജയൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദർശനത്തിൽ ബാഗ് മറന്നുവെച്ച സംഭവത്തിൽ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിദേശകാര്യമന്ത്രാലയം. മറന്നുവെച്ച ബാഗ് കോൺസുൽ ഉദ്യോഗസ്ഥർവശം അയക്കാൻ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എൻ.കെ, പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഇത്.

യു.എ.ഇ. യാത്രയിലെ മറന്നുവെച്ച ബാഗുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നില്ല ചോദ്യം. സംസ്ഥാന ഭരണാധികാരികൾ ബാഗ് മറന്നുവെച്ച സംഭവത്തിൽ ബാഗ് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.

വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരിട്ട് സംസ്ഥാന സർക്കാരുകൾ വിദേശനയന്ത്രജ്ഞരുമായി ഇടപെടരുത് എന്നുള്ളതാണ് പ്രോട്ടോക്കോൾ. ഈ പ്രോട്ടോക്കോൾ പാലിക്കണം എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. മറന്നുവെച്ച ബാഗ് എത്തിക്കാൻ കോൺസുൽ നയതന്ത്രജ്ഞരുടെ സഹായം നേരിട്ട് തേടിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. മാത്രമല്ല, ബാഗ് അയക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നും എന്നാൽ പ്രോട്ടോക്കോൾ ലംഘനത്തിൽ കേരളസർക്കാരിൽ നിന്നും വിദേശകാര്യമന്ത്രാലയം വിശദീകരണം ഒന്നും തേടിയിട്ടില്ല എന്നും കേന്ദ്രം മറുപടി നൽകി.

Content Highlights: CM Pinarayi Vijayan UAE travel - baggage controversy - center reply

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented