പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സോളാര്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അതില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകേസും സി.ബി.ഐയ്ക്ക് വിടില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഒരുഘട്ടത്തിലും എടുത്തിട്ടില്ല. നേരത്തെയും ചില കേസുകള്‍ സര്‍ക്കാര്‍ തന്നെ സി.ബി.ഐയ്ക്ക് വിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഇരയുടെ പരാതി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ അത് വലിയ വിമര്‍ശനത്തിന് വഴിവയ്ക്കില്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസില്‍ ഇരയുടെ ആവശ്യം അംഗീകരിച്ചുകൊടുക്കുന്ന നിലയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന് മുന്നില്‍ ഒരുപാട് വസ്തുതകള്‍ വന്നു. ഒരു സ്ത്രീക്കുണ്ടായ ദുരനുഭവങ്ങള്‍ കമ്മീഷന്റെ മുന്നില്‍ തുറന്ന് പറഞ്ഞതിന്റെ ഭാഗമായാണ് കമ്മീഷന്‍ ശക്തമായ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിലെ അന്വേഷണം തുടരുന്നതിനിടയിലാണ് ഇരയുടെ അപേക്ഷ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവലിന്‍ കേസ് സിബിഐയ്ക്ക് വിട്ടതിലുള്ള രാഷ്ട്രീയ പ്രതികാരമായിട്ടാണോ സോളാര്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരിക്കലുമല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ലാവലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: CM Pinarayi Vijayan statement over CBI enquiry in solar case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..