സെക്രട്ടേറിയറ്റിന് മുന്നിലെ സംഘർഷത്തിനിടെ പോലീസിന് മർദനമേൽക്കുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ആസൂത്രണം ചെയ്ത് അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. പോലീസുകാര്‍ എന്തു തെറ്റുചെയ്തെന്നും മുഖ്യമന്ത്രി ചോദിച്ചു.
'പോലീസിനെ വളഞ്ഞിട്ടു മര്‍ദിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. പോലീസിനെ വളഞ്ഞിട്ടുതല്ലുമ്പോള്‍ സ്വാഭാവികമായും പോലീസ് അതിനെതിരെ പ്രതികരിക്കും. അപ്പോള്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കെത്തിക്കാം എന്നാണ് ഇക്കൂട്ടര്‍ കണക്കുകൂട്ടിയത്. എന്നാല്‍ സഹപ്രവര്‍ത്തകരെ വളഞ്ഞിട്ടു മര്‍ദിക്കുന്നത് കണ്ടിട്ടും പോലീസ് സംയമനം പാലിച്ചു', മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും മറച്ചുവെക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇത്തരം ആസൂത്രിത അക്രമം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് അക്രമത്തിന്റെ ഉദ്ദേശ്യം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന മറ്റൊരു സമരക്കാരേയും കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു. അവരുടെ മണ്‍പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞു. ഒരു തരം അഴിഞ്ഞാട്ടമാണ് ഇന്ന് നടന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Content Highlights: CM Pinarayi Vijayan slams KSU Protest at Secretariat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..