'നുണുക്കുവിദ്യകൊണ്ട് ഒന്നും തടയാനാവില്ല'; കിഫ്ബിക്കെതിരായ ഇ.ഡി നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി


പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി നടപടി പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണുക്കുവിദ്യകൊണ്ട് ഒന്നും തടയാനാവില്ല. നാട് വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടര്‍ വന്നിട്ടുണ്ട്. നാടിന്റെ വികസനത്തിന് വിവിധ രീതിയിലാണ് കിഫ്ബി പണം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് ആ പണവും കൊടുക്കുന്നത്. നാട് നന്നാവാന്‍ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ എങ്ങനെയെങ്കിലും ഇതിലെല്ലാം തുരങ്കംവെയ്ക്കാന്‍ നോക്കും. വികസനത്തെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡി. നിലപാട്. ഇതില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

Content Highlights: CM Pinarayi vijayan slams Enforcement directorate action against KIIFB


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented