മുഖ്യമന്ത്രി പിണറായി വിജയനും സജി ചെറിയാനും | ഫയൽചിത്രം | ഫോട്ടോ: സി.ബിജു/മാതൃഭൂമി
തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടി. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍നിന്ന് വിശദീകരണം തേടിയത്.
അതേസമയം, ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രി നല്‍കിയ മറുപടിയെന്നാണ് വിവരം. പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ വൈകാതെ മാധ്യമങ്ങളെ കാണും.
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നതാണ് ഇന്ത്യയിലെ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ബ്രിട്ടീഷുകാരന്‍ പറഞ്ഞതാണ് ഇന്ത്യാക്കാര്‍ എഴുതിവെച്ചതെന്നും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.
Content Highlights: cm pinarayi vijayan seeks explanation from minister saji cheriyan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..