കെ-റെയില്‍ പരാമര്‍ശിച്ചില്ല; ഗതാഗത മേഖലയുടെ വികസനത്തിന് മോദിയോട് സഹായമഭ്യര്‍ഥിച്ച് പിണറായി


കെ-റെയിൽ അടക്കമുള്ള  പദ്ധതികളുടെ കാര്യത്തില്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ,  കെ-റെയിലിനെപ്പറ്റി എടുത്തു പറയാതെ ആയിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വികസനത്തെക്കുറിച്ച് അഭ്യർത്ഥിച്ചത്.

നരേന്ദ്ര മോദിയും പിണറായി വിജയനും | Photo: ANI

കൊച്ചി: കേരളത്തിലെ ഗതാഗത വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും സഹകരണത്തിന്റെ ഉദാഹരണമാണ് എൻ.എച്ച് - 66ന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് കേന്ദ്രം അംഗീകരിക്കണമെന്നും അഭ്യർത്ഥിച്ചു.

വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വെച്ച് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്.

"എൻ.എച്ച് - 66ന്റെ വികസന പ്രവര്‍ത്തനം വളരെ വേഗത്തിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇത് സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും സഹകരണത്തിന്റെ ഉദാഹരണാണ്. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഗതാഗത മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പ്രോപ്പോസൽ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ അംഗീകരിക്കണം" - പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കെ-റെയിൽ അടക്കമുള്ള പദ്ധതികളുടെ കാര്യത്തില്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാൽ, കെ-റെയിലിനെപ്പറ്റി എടുത്തു പറയാതെ ആയിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വികസനത്തെക്കുറിച്ച് അഭ്യർത്ഥിച്ചത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും നിർമ്മാണം പൂർത്തിയായ പേട്ട - എസ്.എൻ ജംഗ്ഷൻ മെട്രോപാതയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

Content Highlights: cm pinarayi vijayan seeking help from pm narendra modi - transport sector


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented