തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം വന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളനം നടത്തുന്നതിനെ കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിത്യവും ഉള്ള കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ ഇനി മുതല്‍ വാര്‍ത്താസമ്മേളനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് ഉയര്‍ന്നത്.
സ്പ്രിംഗ്‌ളര്‍ അടക്കമുള്ള വിവാദവിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അതിനാല്‍ ദിവസവും അവലോകനയോഗം ചേരേണ്ട കാര്യമില്ല. തിങ്കഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് ഓഫീസ് വിശദീകരിച്ചു.
Content Highlights: CM Pinarayi Vijayan's press meet to restart from Monday on alternate days
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..