മുഖ്യമന്ത്രിയായ ശേഷം പിണറായി നടത്തിയത് 19 വിദേശയാത്രകള്‍; അഞ്ച് യാത്രകള്‍ക്ക് ചെലവായത് 32,58,185 രൂപ


മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു മുതല്‍ ഇതുവരെ നടത്തിയത് 19 വിദേശയാത്രകള്‍. ഇതില്‍ 15 തവണയും ഔദ്യോഗികാവശ്യാര്‍ഥമാണ് വിദേശ യാത്ര നടത്തിയത്. മൂന്ന് തവണ ചികിത്സയ്ക്കും ഒന്ന് സ്വകാര്യാവശ്യത്തിനുമാണ് പോയത്. നിയമസഭയില്‍ സജീവ് ജോസഫിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് ഔദ്യോഗിക യാത്രകള്‍ക്കും രണ്ട് ചികിത്സാ യാത്രകള്‍ക്കും ചെലവായ തുകയും പുറത്തുവിട്ടു. 32,58,185 രൂപയാണ് ഇതിനായി പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത്. 2016-ല്‍ യു.എ.ഇ.യിലേക്കും 2018-ല്‍ യു.എസ്.എ.യിലേക്കും 2019-ല്‍ ജപ്പാനിലേക്കും ഔദ്യോഗിക യാത്ര നടത്തിയതിന്റെ ചെലവുകളും 2022-ല്‍ രണ്ടു പ്രാവശ്യം യു.എസ്.എ.യിലേക്ക് ചികിത്സയ്ക്കായി പോയതിന്റെ ചെലവുകളുമാണ് പുറത്തുവിട്ടത്. ബാക്കി യാത്രകളുടെ ചെലവുകള്‍ വ്യക്തമാക്കിയിട്ടില്ല.

യു.എസ്.എ.യിലേക്കും യു.എ.ഇ.യിലേക്കുമാണ് ഏറ്റവും കൂടുതല്‍ യാത്ര നടത്തിയത്. അഞ്ചുതവണ ഇവിടങ്ങളിലേക്ക് പോയി. ഇതില്‍ യു.എസ്.എ.യിലേക്ക് മൂന്ന് വട്ടം ചികിത്സയ്ക്കും ഒന്ന് ഔദ്യോഗികവും ഒന്ന് സ്വകാര്യാവശ്യത്തിനുമായാണ് പോയത്. യു.എ.ഇ.യിലേക്ക് നടത്തിയതെല്ലാം ഔദ്യോഗിക യാത്രകളാണ്. കൂടാതെ യു.കെ.യിലേക്ക് രണ്ടും ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, നോര്‍വേ എന്നിവിടങ്ങളിലേക്ക് ഓരോ തവണയും പോയി.

Content Highlights: cm pinarayi vijayan's foreign trip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented