ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം വിദേശയാത്രകൊണ്ടുണ്ടായി, തൊഴില്‍ കുടിയേറ്റത്തിന് കരാറൊപ്പിട്ടു- പിണറായി


പിണറായി വിജയൻ | Photo : ANI

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രയിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായ ലക്ഷ്യങ്ങളോടെയായിരുന്നു യാത്രയെന്നും സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദേശയാത്ര വലിയ വിവാദമായതിന് ശേഷം തിരുവനന്തുപുരത്ത് ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടല്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ എന്നിവയായിരുന്നു വിദേശ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഓരോ നേട്ടങ്ങളും പ്രത്യേകം എടുത്തുപറഞ്ഞാണ് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.



ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സന്ദര്‍ശത്തിന്റെ ഭാഗമായുണ്ടായി. കൊച്ചിയില്‍ തുടങ്ങുന്ന ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതയും ചര്‍ച്ചയായി. വിദ്യാഭ്യാസ, വ്യവസായ മേഖകളില്‍ യാത്രകൊണ്ട് ഗുണമുണ്ടാകുമെന്നും ഉന്നത വിദ്യഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ പ്രവാസി സംഘടനകളോട് സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ, വാഹന നിര്‍മാണ, സൈബര്‍, ഫിനാന്‍സ് മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപമിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. അടുത്ത മൂന്ന് വര്‍ഷം 42000 നഴ്‌സുമാരുടെ ഒഴിവ് വരുമെന്നും യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നംവംബറില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ അടുത്ത വര്‍ഷം നേരിട്ട് വെയില്‍സില്‍ എത്തിക്കുമെന്നും വിദേശ യാത്രയുടെ നേട്ടമായി മുഖ്യമന്ത്രി വിശദീകരിച്ചു.

Content Highlights: cm pinarayi vijayan's explanation in ministers foreign visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented