അനാവശ്യ തിടുക്കം വേണ്ട; PFI നിരോധന നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം


ആര്‍. അനന്തകൃഷ്ണന്‍/മാതൃഭൂമി ന്യൂസ്

Pinarayi Vijayan | Photo: Mathrubhumi

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ നടപടികള്‍ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ
നിര്‍ദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തില്‍ പാടില്ലെന്നും നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ ശേഷവും സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.



വ്യാഴാഴ്ച രാവിലെയാണ് കേന്ദ്ര വിജ്ഞാപനത്തില്‍ തുടര്‍നടപടിക്കായുള്ള ഉത്തരവ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനുശേഷം ഡി.ജി.പിയുടെ സര്‍ക്കുലര്‍ കൂടി പുറത്തിറങ്ങിയാല്‍ മാത്രമേ പോലീസിന് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമാകും ഇനിയുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനത്തിലേക്കെത്തുക. ഇതിനുശേഷം സര്‍ക്കുലര്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

Content Highlights: cm pinarayi vijayan's directions to police on popular front ban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented