ശരിയല്ലാത്ത ചെയ്തികള്‍ പോലീസിന് അവമതിപ്പുണ്ടാക്കുന്നു, ഒറ്റപ്പെട്ട സംഭവങ്ങളില്‍ ജാഗ്രത വേണം- പിണറായി


മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)

തിരുവനന്തപുരം: പോലീസ് സേനയില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശരിയല്ലാത്ത ചെയ്തികളുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്തും ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും അവര്‍ക്ക് സേനയുടെ ഭാഗമായി തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

നാടിന് ചേരാത്തതും ജനങ്ങള്‍ക്കും പോലീസ് സേനയ്ക്കും ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റാത്തതുമായ ചെയ്തികള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അത് സ്വാഭാവികമായും വിമര്‍ശനത്തിന് ഇടയാകും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം. ഏറ്റവും നല്ല യശസ്സില്‍ നില്‍ക്കുന്ന സേനയ്ക്ക് അങ്ങേയറ്റം അവമതിപ്പുണ്ടാക്കാന്‍ വഴിവയ്ക്കുന്ന ഒന്നായിട്ടാണ് തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത ഒറ്റപ്പെട്ട സംഭവങ്ങളെ സമൂഹം ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ചില പ്രവര്‍ത്തികള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരേ വിമര്‍ശനമുണ്ടാകും. അതില്‍ അസ്വസ്ഥപ്പെടാതെ വിമര്‍ശനത്തെ പോസിറ്റീവായി കാണണം. ആരുടെയും കഞ്ഞികുടി മുട്ടിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമല്ല. എന്നാല്‍ തെറ്റുചെയ്യുന്ന ഒരാളേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പോലീസിന് മുന്നറിയിപ്പ് നല്‍കി.

Content Highlights: cm pinarayi vijayan's comments against police force


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented