സര്‍വകലാശാലകളെ RSS പരീക്ഷണശാലയാക്കാന്‍ ശ്രമം; നെഞ്ചുവിരിച്ചു നേരിടുമെന്ന് മുഖ്യമന്ത്രി


വി.സി. നിയമനത്തിന് സമ്മര്‍ദ്ദം; ഗവര്‍ണര്‍ തെറ്റായി അവതരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി താന്‍ ഗവര്‍ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നത് വാസ്തവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈസ് ചാന്‍സലറായുള്ള പുനര്‍നിയമനം സര്‍വകലാശാല ഭരണഘടന തന്നെ അനുശാസിക്കുന്ന കാര്യമാണ്. ഇത് ഗവര്‍ണറുമായി സംസാരിച്ചിരുന്നു. എന്നാല്‍ പരസ്പരം നടന്ന സംസാരം തെറ്റായ രീതിയിലാണ് ഗവര്‍ണര്‍ അവതരിപ്പിച്ചത്. അത് വാസ്തവമല്ലെന്ന് മാത്രമേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

രണ്ട് പദവികളില്‍ ഇരിക്കുന്നവര്‍ പല കാര്യങ്ങളും സംസാരിക്കും. മറ്റ് കാര്യങ്ങള്‍ പറയുന്നത് മാന്യതയ്ക്ക് ചേര്‍ന്ന കാര്യമല്ലെന്ന് മാത്രമേ പറയാനുള്ളൂ. ഗവര്‍ണറെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ തയ്യാറല്ല. ആര്‍.എസ്.എസ്. എല്ലാത്തിനേയും സംരക്ഷിക്കാന്‍ പോന്നതാണെന്ന ചിന്ത ചിലര്‍ക്കുണ്ട്.

അതിന്റെ ഭാഗമായുള്ള ഒരു മതിമറക്കല്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അത് നല്ലതല്ല. സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നം ഗവര്‍ണര്‍ ഭരണഘടനാപദവിയിലിരുന്നുകൊണ്ട് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നുവെന്നതാണ്. സര്‍വകലാശാലകളെ ആര്‍.എസ്.എസിന്റെ പരീക്ഷണശാലയാക്കാന്‍ ശ്രമം നടക്കുകയാണ്. സര്‍വകലാശാലകളില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങിനാണ് ശ്രമം. ഇതിനെ നെഞ്ചുവിരിച്ച് നേരിടും- മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ സ്ഥാനത്തിരുന്നുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ് മേധാവിയെ സ്വകാര്യമായി സന്ദര്‍ശിച്ചത്
കീഴ്‌വഴക്കങ്ങള്‍ക്ക് ചേര്‍ന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights: CM Pinarayi Vijayan RSS Governor Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented