തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം വന്ന സാഹചര്യത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍.
 
യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ജനുവരി 22 ന് പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മണ്ഡല കാലത്തിന് ശേഷമാണ് ഇവ പരിഗണിക്കുക. നിലവിലുള്ള കോടതി വിധിക്ക് സ്‌റ്റേ ഇല്ല എന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.