സി.കെ ശ്രീധരനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി; കോണ്‍ഗ്രസ് നേതാവിന്‍റെ പുസ്തകം പ്രകാശനംചെയ്തു


സി.കെ ശ്രീധരൻ, പിണറായി വിജയൻ

കാസർകോട്: പുസ്തകപ്രകാശന ചടങ്ങിൽ കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എസ്.പിയിൽ അംഗമായിരുന്ന ശ്രീധരൻ കോൺഗ്രസിൽ ചെന്നു ചേർന്നതല്ലെന്നും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ദൂതനെ വിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.കെ. ശ്രീധരന്റെ 'ജീവിതം നിയമം നിലപാടുകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മകഥയിൽ ശ്രീധരൻ വസ്തുതകൾ മാത്രമേ പറഞ്ഞിട്ടുണ്ടാകൂ. അതുകൊണ്ടുതന്നെ പുസ്തകം വിവാദമാകുമോ എന്ന കാര്യം വരുംദിവസങ്ങളിലേ അറിയൂ എന്ന് പിണറായി വിജയൻ പുസ്തകപ്രകാശനം നിർവ്വഹിച്ച ശേഷം പറഞ്ഞു.



കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവാണ്‌ സി.കെ ശ്രീധരന്‍. ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു.

നേതൃത്വവുമായി അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് പുസ്തക പ്രകാശനം. സി.കെ ശ്രീധരന്‍ സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ചടങ്ങില്‍ കെപിസിസി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlights: CM Pinarayi Vijayan release Congress leader CK Sreedharan autobiography


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented