തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരാനായി ആഗ്രഹിക്കുന്ന ഇതര സംസ്ഥാന പ്രവാസികള്‍ക്കായി ബുധനാഴ്ച ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 94,483 പേര്‍ രജിസ്‌ററര്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസറ്റര്‍ ചെയ്തിട്ടുള്ളത്, 30 576 പേര്‍. തമിഴ്‌നാട്ടില്‍ നിന്ന് 29,179 പേരും മഹാരാഷ്ട്രയില്‍ നിന്ന് 13,113 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മറ്റിടങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം

 

 • തെലുങ്കാന -3864
 • ആന്ധ്രാപ്രദേശ് -2816
 • ഗുജറാത്ത് -2690
 •  ഡല്‍ഹി -2527 
 •  ഉത്തര്‍പ്രദേശ് -1813
 • മധ്യപ്രദേശ് -1671
 • രാജസ്ഥാന്‍ -860
 • ഹരിയാന- 689
 • പശ്ചിമ ബംഗാള്‍- 650
 • ഗോവ 632
 • ബീഹാര്‍ 605
 • പഞ്ചാബ്-539
 • പുതുച്ചേരി- 401
 • ചത്തീസ്ഗഡ് -248
 • ജാര്‍ഖണ്ഡ് -235
 • ഒഡീഷ -212
 • ഉത്തരാഖണ്ഡ് -208
 • അസം- 181
 • ജമ്മു കാശ്മീര്‍ -149
 • ലക്ഷദ്വീപ്-100
 • ഹിമാചല്‍ പ്രദേശ് - 90
 • അരുണാചല്‍ പ്രദേശ് -87
 • ആന്‍ഡമാന്‍ നിക്കോബര്‍ -84
 • ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു- 70
 • മേഘാലയ -50
 • ചണ്ഢീഗഡ്- 45
 • നാഗാലാന്‍ഡ് -31
 • മിസ്സോറാം- 21
 • സിക്കിം- 17
 • ത്രിപുര -15
 • മണിപ്പൂര്‍ -12
 • ലഡാക്ക് -1

കേരളത്തില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കായി മറ്റുസംസ്ഥാനങ്ങളിലെത്തുകയും ലോക്ക്‌ഡൊണിനെ തുടര്‍ന്ന് അവിടെ കുടുങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍, പഠിക്കുന്ന വിദ്യാര്‍ഥികള്‍, പ്രായമായവര്‍ ഇത്തരം ആളുകള്‍ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍ ഇതര സംസ്ഥാനങ്ഹളില്‍ സ്ഥിരതാമസമാക്കിയവര്‍ നാട്ടിലേക്ക് ബന്ധുക്കളെ കാണാന്‍ വരുന്നതിനായി ഈ സന്ദര്‍ഭം ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രോഗവ്യാപന ഘട്ടത്തില്‍ ഒരുപാട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായിട്ടുണ്ട് അതുകൊണ്ട് അങ്ങനെയുള്ളവര്‍ ഇപ്പോള്‍ വരേണ്ടതുണ്ടോ എന്ന് സ്വയമേവ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍ നിന്ന് ഇന്നുവരെ 3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ യുഎഇയില്‍ നിന്നാണ്. 1,53,660 പേര്‍.സൗദി അറേബ്യയില്‍ നിന്ന് 47,268 പേര്‍. മടങ്ങിവരാന്‍ രജിസ്‌ററര്‍ ചെയ്തവരില്‍ കൂടുതല്‍ പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉള്ളവരാണ്. യുകെ- 2112,അമേരിക്ക - 1895, ഉക്രൈന്‍ - 1764 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്. 

രജിസ്റ്റര്‍ ചെയ്തവരുടെ കൂട്ടത്തില്‍ മുന്‍ഗണന അനുസരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക കേന്ദ്ര സര്‍ക്കാരിനും അതത് രാജ്യങ്ങളിലെ എംബസിക്കും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപ്രകാരം ചെയ്താല്‍ കൃത്യമായ പ്ലാന്‍ കേന്ദ്ര സര്‍ക്കാരിന് തയ്യാറാക്കാനും മുന്‍ഗണന പ്രകാരം ആളുകളെ കൊണ്ടുവരുന്നതിനും സാധിക്കും. പട്ടിക കേന്ദ്ര സര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ അപേക്ഷയ്ക്കുള്ള അവസാന തീയതി മെയ് അഞ്ചുവരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുകയും ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയവളവില്‍ വിസാ കാലവധി കഴിഞ്ഞവര്‍ക്കുമാണ്  5000 രൂപയുടെ ധനസഹായം ലഭിക്കുക.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി | Read More..

അതിഥി തൊഴിലാളികളുടെ യാത്ര: ബസ്സ് മാര്‍ഗം പ്രായോഗികമല്ല; ട്രെയിന്‍ ആവശ്യം ഉന്നയിച്ചു- മുഖ്യമന്ത്രി | Read More..

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു | Read More..

കേരളത്തിനു പുറത്തുള്ളവര്‍ ബന്ധുക്കളെ കാണാനായി ഈ സന്ദര്‍ഭം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി | Read More..

സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു- മുഖ്യമന്ത്രി | Read More..

വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും | Read More..

4 പുതിയ ഹോട്ട്സ്പോട്ടുകള്‍, മാസ്‌ക് ധരിക്കാത്തതിന് 954 കേസ്  | Read More..

Content Highlights:CM Pinarayi Vijayan Pressmeet over covid 19