നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിര്‍ദേശം, പോലീസ് ബന്തവസ്സില്‍ ഇടുക്കിയും കോട്ടയവും


-

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഹോട്ട്‌സ്‌പോട്ടുകളായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് 19 അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോട്ടയം ജില്ലയില്‍ 18 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ ഒരാള്‍ ഇടുക്കി ജില്ലക്കാരനാണ്. 1040 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലാ അതിര്‍ത്തി അടച്ചിട്ടുണ്ടെന്നും ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം,ഇടുക്കി ജില്ലകളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ അതിര്‍ത്തിയിലെ പ്രധാനറോഡുകളിലും ഇടവഴിയിലും കര്‍ക്കശമായ പരിശോധന ഏര്‍പ്പെടുത്തി. 78 പിക്കറ്റ് പോസ്റ്റ് ഉണ്ട്. കൂടുതല്‍ പോലീസ് സേനയെ ഇവിടെ നിയോഗിച്ചു. ജില്ലയെ അഞ്ചു ഡിവിഷനായി വിഭജിച്ച് ഡിവൈഎസ്പിമാര്‍ക്ക് ചുമതല നല്‍കി. ഇടുക്കി ജില്ലയില്‍ 1462 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ മുന്‍കരുതലുകളിലോ, സുരക്ഷാ ക്രമീകരണങ്ങളിലോ നേരിയ പാളിച്ചപോലും ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തോട്ടം മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ടെന്ന് കണ്ടിരിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ കുറേക്കൂടി ഗൗരവമായി പരിശോധിക്കും. ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്ന് പുതിയ തീരുമാനത്തിലേക്ക് പോകേണ്ടതുണ്ടെന്നും എല്ലാ മേഖലകളെ കുറിച്ചും വിശദമായ നിലപാട് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് നാലു പേര്‍ക്കു കൂടി കോവിഡ്-19 | Read More..

നേരിയ പാളിച്ച പോലും ഉണ്ടാകരുതെന്ന് നിര്‍ദേശം, പോലീസ് ബന്ദവസ്സില്‍ ഇടുക്കിയും കോട്ടയവും | Read More..

റോഡിലും കമ്പോളങ്ങളിലും ആള്‍ക്കൂട്ടം വര്‍ധിക്കുന്നു, പോലീസും ജില്ലാ ഭരണകൂടവും ഇടപെടണം- മുഖ്യമന്ത്രി | Read More..

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സൂക്ഷ്മമായ ക്രമീകരണം; അതിര്‍ത്തികളില്‍ പരിശോധന | Read More..

വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിന് പദ്ധതി തയ്യാറാക്കും- മുഖ്യമന്ത്രി | Read More..

ഇടുക്കി കളക്ടര്‍ പറഞ്ഞ രോഗികള്‍ മുഖ്യമന്ത്രിയുടെ കണക്കിലില്ല; ഒരു പരിശോധന കൂടിയുണ്ടെന്ന് വിശദീകരണം | Read More..

ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കല്‍: ഹൈക്കോടതി വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി | Read More..

പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജം; വിമാനത്താവളം മുതല്‍ വീട് വരെ പോലീസ് നിരീക്ഷണം | Read More..

Content Highlights: CM Pinarayi Vijayan Pressmeet over covid 19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented