1212 പേര്‍ക്ക് കൂടി കോവിഡ്, 1068 പേര്‍ക്ക് സമ്പര്‍ക്കം വഴി, 5 മരണം; 880 പേര്‍ക്ക് രോഗമുക്തി


Representational image | Photo: AP

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന 880 പേര്‍ രോഗമുക്തി നേടി. 1068 സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77) കോട്ടയം കാരാപ്പുഴ സ്വദേശി ടി കെ വാസപ്പന്‍ (89), കാസര്‍കോട് സ്വദേശി ആദംകുഞ്ഞി (65) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം മരിച്ച അജിതനും (55) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 126 ആയി.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 266, മലപ്പുറം 261, എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസര്‍കോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂര്‍ 19, വയനാട് 12, കൊല്ലം 5.

തിരുവനന്തപുരം ജില്ലയിലെ 255 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 234 പേര്‍ക്കും, എറണാകുളം ജില്ലയിലെ 111 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 105 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 71 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 70 പേര്‍ക്കും, കോട്ടയം ജില്ലയിലെ 66 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 64 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 9, കോഴിക്കോട് ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നും 27 പേരുടെയും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 13,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,926 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,51,752 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,39,326 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1380 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്വാറന്റീന്‍ ലംഘിച്ച 8355 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച 15 പേര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,644 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,56,360 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7313 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,41,283 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1049 പേരുടെ ഫലം വരാനുണ്ട്.

Content Highlights: CM pinarayi Vijayan press meet on Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented