തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 784 പേര്‍ക്കാണ്. സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ ഉറവിടം അറിയാത്തത് 114 പേര്‍. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54), ആഗസ്റ്റ് 7ന് മരണമടഞ്ഞ കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68), വയനാട് കല്‍പ്പറ്റ സ്വദേശി അലവിക്കുട്ടി (65), ആഗസ്റ്റ് 8ന് മരണമടഞ്ഞ മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബേക്കര്‍ (64), തിരുവന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 115 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതട്ട 4.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്- മലപ്പുറം 219, തിരുവനന്തപുരം 178, കാസര്‍ഗോഡ് 118, പാലക്കാട് 100, എറണാകുളം 83, കോഴിക്കോട് 52, കണ്ണൂര്‍ 46, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 33 പേര്‍ക്ക് വീതം, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതം, ആലപ്പുഴ 20, ഇടുക്കി 9, പത്തനംതിട്ട 1.
41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, പാലക്കാട്, കോഴിക്കോട് 7 വീതം, കാസര്‍കോഡ് 5, എറണാകുളം 4, മലപ്പുറം 3, കൊല്ലം, തൃശൂര്‍ ഒന്ന് വീതം
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഓരോ എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും, എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം ഭേദമായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 180, പാലക്കാട് 102, കോഴിക്കോട് 71, പത്തനംതിട്ട 61, തൃശൂര്‍ 60, കോട്ടയം 55, മലപ്പുറം 53, എറണാകുളം 47, വയനാട് 41, കൊല്ലം 37, കണ്ണൂര്‍ 32, ആലപ്പുഴ 25, കാസറഗോഡ് 11, ഇടുക്കി 9.
ഇതോടെ 12,737 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,419 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,876 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1323 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,00,988 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2829 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,805 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 127 പേരുടെ ഫലം വരാനുണ്ട്.
മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 24 മണിക്കൂറിനിടെ 20583 കോവിഡ് പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഞായറാഴ്ച 2800 പരിശോധനകള്‍ നടത്തി. ഇതില്‍ 288 എണ്ണം പോസിറ്റീവായി. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്‍നിര്‍ത്തി വെള്ളറട, കള്ളിക്കാട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകളില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, വയനാട്, പാലക്കാട്, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. തീരദേശങ്ങളില്‍ കോവിഡ് പകരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി ഐജി എസ്. ശ്രീജിത്തിനെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM pinarayi Vijayan press meet on Covid 19