കോവിഡിനെതിരേ കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു - മുഖ്യമന്ത്രി


-

തിരുവനന്തപുരം: കോവിഡിനെതിരേ കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നീ നാല് സങ്കേതങ്ങൾ വിലയിരുത്തിയാണ് ഇത്തരം പകർച്ചവ്യാധികൾക്കെതിരേയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുക. ഇവയിൽ കേരളം വളരെ മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാൽ നമ്മുടെ പ്രവർത്തനങ്ങൾ എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് മനസിലാക്കാം. മരണനിരക്കിൽ ലോകശരാശരി 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനവും. കർണാടക 1.77 %, തമിഴ്നാട് 1.48 %, മഹാരാഷ്ട്ര 4.16 ശതമാനവുമാണ് ഈ കണക്കുകൾ. എന്നാൽ കേരളത്തിലെ മരണനിരക്ക് 0.39 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദിവസത്തിൽ എത്ര മരണങ്ങളുണ്ടായി എന്നതും പരിശോധിക്കണം. ജൂലായ് 12ലെ കണക്കുപ്രകാരം കർണാടകയിൽ 71 ആളുകൾ മരിച്ചു. തമിഴ്നാട്ടിൽ 68 പേർ മരിച്ചു. മഹാരാഷ്ട്രയിൽ 173 പേരുടെ ജീവൻ നഷ്ടമായി. കേരളത്തിൽ ഈ ദിവസം രണ്ട് പേർ മാത്രമാണ് മരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

പത്ത് ലക്ഷത്തിൽ എത്ര പേർ മരിച്ചു എന്ന മാനദണ്ഡമെടുത്താൽ കേരളത്തിൽ അത് 0.9 ആണ്. ഇന്ത്യയിൽ 17.1 ആണ്. കർണാടകയിൽ 11.3, തമിഴ്നാട്ടിൽ 27.2, മഹാരാഷ്ട്രയിൽ 94.2ഉം ആണ് ഈ കണക്കുകൾ. വളരെ മികച്ച രീതിയിൽ കോവിഡ് മരണങ്ങളെ നമുക്ക് തടയാൻ സാധിച്ചു. അതിന്റെ തെളിവാണ് ഈ കണക്കുകൾ. എന്തെങ്കിലും മേൻമ തെളിയിക്കാനല്ല മറിച്ച് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന തെറ്റായ പ്രചരണങ്ങൾ തുറന്നുകാണിക്കാനാണ് ഈ കണക്കുകൾ വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടെസ്റ്റുകൾ ആവശ്യത്തിന് നടത്തുന്നില്ല എന്നതാണ് ചിലർ ഉന്നയിക്കുന്ന പരാതി. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നാണ് സർക്കാറിന്റെ നിലപാട്. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ്/മില്യൺ vs കേസ്/മില്യൺ എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചാണ്. 100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര ടെസ്റ്റുകൾ പോസിറ്റീവാകുന്നു എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിന് ടെസ്റ്റുകൾ നടത്തുമ്പോഴാണ് ഈ റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവർക്കിടയിലും രോഗലക്ഷണങ്ങൾ കാണിക്കുന്നിവർക്കിടയിലും മാത്രം ടെസ്റ്റുകൾ നടത്തുകയും രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ ആവശ്യമായ രീതിയിൽ ടെസ്റ്റുകൾ നടത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്.

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തെ തന്നെ മികച്ചതാണ്. നിലവിൽ ഇത് 2.27 ശതമാനമാണ്. നേരത്തെ 2 ശതമാനത്തിലും താഴെയായിരുന്നു ഈ റേറ്റ്. ഇന്ത്യയിലെ ശരാശരി 7.46 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇത് കേരളത്തെക്കാൾ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകൾ ചെയ്യുന്നു എന്നതിന്റെ സൂചനയാണ് ടെസ്റ്റ്/മില്യൺ vs കേസ്/മില്യൺ. 50ന് മുകളിൽ അത് സൂക്ഷിക്കുന്നതാണ് അഭികാമ്യം. കേരളത്തിന്റെ ഈ റേറ്റ് 44 ആണ്. അതായത് ഒരു പോസ്റ്റീവ് കേസിന് മിനിമം 44 ടെസ്റ്റുകൾ ചെയ്യുന്നു. ഒരാഴ്ച മുമ്പ് വരെ സംസ്ഥാനത്തിന് ഇത് 50ന് മുകളിൽ നിർത്താൻ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകൾ കൂടിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് വീണ്ടും ഉടനടി 50ന് മുകളിൽ ഈ റേറ്റ് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ പോലും ടെസ്റ്റ്/മില്യൺ vs കേസ്/മില്യൺ എടുത്താൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരത്തിൽ ഏത് ശാസ്ത്രീയ മാനദണ്ഡമെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണം നിയന്ത്രിക്കുന്നതിലും ടെസ്റ്റുകൾ ആവശ്യത്തിന് നടത്തുന്നതിലും കേരളം മുന്നിലാണ്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ലോകത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കാൻ നമുക്ക് സാധിച്ചത് അതുകൊണ്ടാണ്. അതുനിലനിർത്താനാണ് സർക്കാറും ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്നത്. ഇത് മനസിലാക്കാതെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ ശ്രമിക്കണം. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി പ്രതിരോധ പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുന്നതിന് പകരം വിഷയത്തെ ശാസ്ത്രീയമായി സമീപിക്കാനും അതിനാവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കാനും അത്തരക്കാർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented