തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പോലീസ് മൈക്ക് നല്‍കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിനാണ് തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രതിഷേധക്കാരിലൊരാള്‍ക്ക് മൈക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. നേരത്തെ സമാനമായ വിശദീകരണം തന്നെയാണ് സി.പി.എമ്മും ഈ വിഷയത്തില്‍ നടത്തിയിരുന്നത്. 

പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ വേണ്ടി സന്നിധാനത്ത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരി പോലീസ് മൈക്കില്‍ സംസാരിച്ചത് വിവാദത്തിന് കാരണമായിരുന്നു.

content highlights: CM Pinarayi Vijayan, Valsan Thillankeri controversy, Sabarimala