സർക്കാരിന് മറുപടിയുണ്ട്, കേള്‍ക്കാന്‍ തയ്യാറാകുന്നില്ല; പ്രതിപക്ഷത്തിന്‍റേത് കുതന്ത്രം- മുഖ്യമന്ത്രി


Pinarayi Vijayan

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം അത് ഉന്നയിക്കാതെ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യപരമായി ഉപയോഗിക്കേണ്ട അവസരം ഉപയോഗപ്പെടുത്താതെ അസഹിഷ്ണുത കാണിക്കുകയാണ് പ്രതിപക്ഷം കാണിച്ചത്. അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതിനുള്ള മറുപടി പറയാന്‍ അവസരമുണ്ടാകരുതെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സഭയില്‍ ഉണ്ടായത്. വിവിധ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള വിഷയങ്ങള്‍ സഭയില്‍ വരാറുണ്ട്. കല്‍പറ്റ അംഗം ഇന്ന് ഒരു അടിയന്തര പ്രശ്‌നത്തിന് നോട്ടീസ് നല്‍കിയ ശേഷം ഒരു കാരണവശാലും സഭയുടെ പരിഗണനയില്‍ വരരുതെന്ന രീതിയിലാണ് പ്രതിപക്ഷ അംഗങ്ങള്‍ പെരുമാറിയത്. വിഷയം ചര്‍ച്ചചെയ്യുന്നതിനേക്കുറിച്ച് സ്പീക്കര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ പ്രതിഷേധം തുടരുകയാണ് ചെയ്തത്.

ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് വിശദീകരിക്കാന്‍ പ്രതിപക്ഷത്തുനിന്ന് ആരും തയ്യാറായില്ല. അവര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചതെന്തിനെന്ന് വിശദീകരിക്കാതെ പ്രതിഷേധവും ബാനര്‍ ഉയര്‍ത്തലുമൊക്കെയായി സ്പീക്കറുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്തത്. ചട്ടവിരുദ്ധമായി പെരുമാറിയ ശേഷം ഇന്നത്തെ പ്രതിഷേധം എന്തിനെന്ന് പോലും വിശദമാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല.

ചോദ്യോത്തരവേള കൃത്യമായി നടന്നുപോകണമെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്ന ആ സമയം പോലും കാരണം വ്യക്തമാക്കാതെയാണ് പ്രതിപക്ഷം ബഹളം തുടര്‍ന്നത്. അടിയന്തര പ്രമേയം അവതരിപ്പിച്ചാലുള്ള സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാന്‍ തയ്യാറല്ലാത്തതിനാലാണ് പ്രമേയം പോലും ഉന്നയിക്കാതെ ബഹളം തുടര്‍ന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Content Highlights: pinarayi vijayan, press meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented