'കെ-റെയില്‍ ഉപേക്ഷിച്ചിട്ടില്ല, കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരും'; മുഖ്യമന്ത്രി നിയമസഭയില്‍


മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില പ്രത്യേക സ്വധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നത്. ഏത് ഘട്ടത്തിലായാലും പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരും. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സില്‍വര്‍ലൈനെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

'കെ- റെയില്‍ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ അനുയോജ്യമായ കാര്യമാണ്. അതിന് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കും എന്നതരത്തിലുള്ള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. പക്ഷേ, എല്ലാവര്‍ക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടലുകള്‍ വന്നപ്പോള്‍ കുറച്ചൊന്ന് ശങ്കിച്ച് നില്‍ക്കുന്നുണ്ട്. പക്ഷേ, ഏത് ഘത്തിലായാലും ഇതിന് അനുമതി തന്നേ തീരു. തരേണ്ടിവരും. ഇപ്പോള്‍ തരുന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടിവരും.'



അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.എന്നാല്‍, അനുമതി തരേണ്ടവര്‍ അത് ഇപ്പോള്‍ തരാന്‍ തയ്യാറല്ലെന്ന സമീപനം സ്വീകരിക്കുമ്പോള്‍, ഞങ്ങളിതാ ഇപ്പോള്‍ നടത്തുന്നു എന്ന് പറയാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlights: CM Pinarayi Vijayan on K-Rail, silverline project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented