കണ്ണൂർ എസ്.എൻ. കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ സദസ്സിൽ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യും.
കണ്ണൂര്‍: ശ്രീനാരായണ കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എഴുന്നേറ്റ് നില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. സ്ഥലം എം.എല്‍.എ. രാമചന്ദ്രന് കടന്നപ്പള്ളി എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി തടഞ്ഞതും ചര്‍ച്ചയായി. മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയെന്ന ആരോപണവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉള്‍പ്പെടെ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്നിരുന്നു. മുഖ്യമന്ത്രി ഗുരുവിനോട് അനാദരം കാണിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനമുയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഒരുവേദിയിലും പ്രാര്‍ഥനാസമയങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കാറില്ലെന്ന് തിരിച്ചും അഭിപ്രായങ്ങള്‍ വന്നു.
മുഖ്യമന്ത്രി മാപ്പുപറയണം -കെ. സുധാകരന്
കണ്ണൂര്‍: ശ്രീനാരായണകീര്ത്തനത്തെയും ഗുരുവിനെയും അപമാനിക്കുംവിധം പെരുമാറിയ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എം.പി. ആവശ്യപ്പെട്ടു. ശ്രീനാരായണവേദികളില് പതിവായി ഉപയോഗിക്കുന്ന ഗുരുസ്തുതിശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റുനിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്വഴക്കം പരസ്യമായി തെറ്റിക്കാന്‍ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം. ശ്രീനാരായണഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോടുപോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്ഷ്ട്യംകാട്ടുന്നത് - സുധാകരന് ചോദിച്ചു.
Content Highlights: cm pinarayi vijayan kannur sree narayana guru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..