തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ ഡ്രൈവറുടെ കൊച്ചുമകള്‍ക്ക് ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രൈവര്‍ വസന്തകുമാറിന്റെ കൊച്ചുമകള്‍ ദേവനയെ ആണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. ക്ലിഫ് ഹൗസില്‍ തിങ്കളാഴ്ച രാവിലെ ആയിരുന്നു ചടങ്ങുകള്‍.

കൊച്ചുമകളെ എഴുത്തിന് ഇരുത്തണമെന്ന് ഒരാഴ്ച മുമ്പ് വസന്തകുമാര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമല ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

content highlights:  cm pinarayi vijayan introduces devana to the world of letters