'മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു സ്വാതന്ത്ര്യ സമരം'


തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു |ഫോട്ടോ:ജി.ബിനുലാൽ

തിരുവനന്തപുരം: എല്ലാ മതവിശ്വാസികളും മതവിശ്വാസം ഇല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മുന്നേറ്റത്തിന്റെ കരുത്താണ് മതനിരപേക്ഷതയുടെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ ഭരണഘടനക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ത്ഥ്യത്തെ മറന്നുകൊണ്ട് സ്വീകരിക്കുന്ന ഏത് നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സ്വാതന്ത്ര്യത്തിന്റേയും ആശയങ്ങള്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്‌നങ്ങള്‍ കൂടിയാണെന്ന് നാം തിരിച്ചറിയണം. വര്‍ഗീയ സംഘര്‍ഷത്തിനും ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ നമുക്ക് നല്‍കിയ ഈ കാഴ്ചപ്പാടിന്റെ അനന്തരഫലങ്ങളാണ്.

വ്യത്യസ്തമായ ഒരു സംസ്‌കാരവും ജീവിതരീതികളും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിന്റെ അടിസ്ഥാനമായി ഫെഡറല്‍ തത്വങ്ങള്‍ പുലരേണ്ടതുണ്ട്. ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ കൂടി അടിസ്ഥാന ഘടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങള്‍ രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തന്നെ നിലനിര്‍ത്തുമ്പോള്‍ മാത്രമേ ഭരണഘടന മുന്നോട്ട് വെച്ച കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാകൂ. ഇത് നാം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ്.

ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനും അവപ്രാവര്‍ത്തികമാക്കാനുമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് ഈ നാടിനെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് നമുക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: cm pinarayi vijayan-independence day speech


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented