തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുരാരോഗ്യസൗഖ്യം നേരുന്നുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുട എഴുപതാം ജന്മദിനത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍ ആശംസകളറിയിച്ചിട്ടുണ്ട്. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. 

വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ ചിരാതുകള്‍ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. ഇതുകൂടാതെ 14 കോടി സൗജന്യ റേഷന്‍ കിറ്റും വിതരണം ചെയ്യുന്നുണ്ട്. രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍, റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെയാണ് നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്നത്. 'സേവ് ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍' എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിനും സംഘടിപ്പിക്കുന്നുണ്ട്. 

Content Highlights: CM Pinarayi Vijayan greets PM Modi on 70th Birthday