തിരുവനന്തപുരം:  വനിതാ മതില്‍ വര്‍ഗ സമര കാഴ്ചപ്പാടിന് വിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. സമുദായ സംഘടനകളുമായി ചേര്‍ന്ന് മുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നു.  വനിതാ മതില്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ലേഖനത്തിലാണ് പരാമര്‍ശങ്ങളുള്ളത്. 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തേക്കുറിച്ച് അജ്ഞരായവരാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധ പ്രചാരണം കൂടുതല്‍ നടന്നിട്ടുള്ളത് ഹിന്ദുമതത്തിലാണെന്നും അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. 

വനിതാ മതിലിന് അടിസ്ഥാനം ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയാണെന്നും അദ്ദേഹം പറയുന്നു. വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ലേഖനത്തില്‍ പറയുന്നു. ആറുപേജുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണങ്ങളുള്ളത്.

Content Highlihhts: CM Pinarayi Vijayan explanation on Women Wall