ഉല്ലാസയാത്രയെന്ന് തെറ്റായവികാരം പരത്താൻ ശ്രമിച്ചു, ദയാബായിയുടെ സമരത്തോട് അനുഭാവ സമീപനം- മുഖ്യമന്ത്രി


ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്സിന്‍റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതും മാര്‍ക്സ് സ്മാരക ലൈബ്രറി സന്ദര്‍ശിച്ചതും ഈ യാത്രയിലെ അവിസ്മരണീയ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി.

Photo: https://www.facebook.com/CMOKerala

തിരുവനന്തപുരം: വിദേശയാത്രയിൽ കുടുംബത്തെ കൂടെ കൊണ്ടുപോയതിൽ യാതൊരു തരത്തിലുമുള്ള അനൗചിത്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗമനത്തിന് വലിയ തോതിൽ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങൾ യാത്രകൊണ്ട് സാധിച്ചു. യാത്രയെ ഉല്ലാസയാത്രയെന്ന് പറഞ്ഞ് തെറ്റായ വികാരം പരത്താൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കുടുംബാംഗങ്ങളോടൊപ്പമുള്ളയാത്രയില്‍ യാതൊരു തരത്തിലുള്ള അനൗചിത്യവുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, നാട്ടിൽ എന്താണ് സംഭവിക്കുന്നതെന്നാണ് നോക്കേണ്ടതെന്നും നാടിന്റെ പുരോഗമനത്തിന് വലിയ തോതിൽ സഹായിക്കുന്ന ഒട്ടേറെ നേട്ടങ്ങള്‍ യാത്ര മൂലം ഉണ്ടായെന്നും കൂട്ടിച്ചേർത്തു.അതേസമയം, വിദേശയാത്രയിലുണ്ടായ അവിസ്മരണീയ സന്ദർഭങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഓർമ്മിച്ചു. "ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്സിന്‍റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതും മാര്‍ക്സ് സ്മാരക ലൈബ്രറി സന്ദര്‍ശിച്ചതും ഈ യാത്രയിലെ അവിസ്മരണീയ അനുഭവമായിരുന്നു. ലെനിന്‍റെ സ്മരണകള്‍ തങ്ങിനില്‍ക്കുന്നത് കൂടിയാണ് മാര്‍ക്സ് ലൈബ്രറി. മനുഷ്യമോചന പോരാട്ടങ്ങളുടെ കാലാതിവര്‍ത്തിയായ പ്രചോദനമാണ് ഈ സ്മാരകങ്ങള്‍. മാര്‍ക്സിസ്റ്റ് പുരോഗമന പുസ്തകങ്ങള്‍ നാസികള്‍ ബെര്‍ലിനില്‍ ചുട്ടുകരിച്ചപ്പോള്‍ 1933-ല്‍ ആരംഭിച്ചതാണ് ലൈബ്രറി. ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തും പ്രചോദനവും നല്‍കുന്നതായിരുന്നു ആ സ്മാരകങ്ങളിലെ സന്ദര്‍ശനാനുഭവം", മുഖ്യമന്ത്രി പറഞ്ഞു.

ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാരിനുള്ളത്. അതിന്റെ ഭാഗമായി രണ്ട് മന്ത്രിമാർ ഇടപെടുകയും രേഖാമൂലം ഉറപ്പുനൽകുകയും ചെയ്തു. എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുതന്നെയാണ് സർക്കാരിന്റെ നിലപാട്. അതിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ നൽകുന്ന നിലയാണ് സർക്കാർ എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: cm pinarayi vijayan explanation about foreign visit with family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented