Pinarayi Vijayan
തിരുവനന്തപുരം: പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരുടെ നാവില്‍നിന്ന് വരുന്നത് കേട്ടാല്‍ അറപ്പുളവാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാനുസൃതമായ മാറ്റം പോലീസ് സേനയില്‍ ഉണ്ടാകുന്നില്ലെന്നും വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പറഞ്ഞു. എസ്.ഐമാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
രാജ്യം സ്വതന്ത്രമായെങ്കിലും വലിയ മാറ്റങ്ങള്‍ പോലീസ് സേനയില്‍ ഉണ്ടായിട്ടില്ല എന്നത് അനുഭവമാണ്. പഴയതിന്റെ ചില തികട്ടലുകള്‍ അപൂര്‍വ്വം ചിലരില്‍നിന്ന്, വളരെ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഉണ്ടാകുന്നത് പോലീസ് സേനയ്ക്കാണ് കളങ്കമുണ്ടാക്കുന്നത്. സാധാരണഗതിയില്‍ കേട്ടാല്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ ഉതിര്‍ക്കാനുള്ളതല്ല പോലീസിന്റെ നാക്ക് എന്നത് തിരിച്ചറിയണം, മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിലും പ്രളയകാലത്തുമായി ജനങ്ങളുമായി അടുത്ത് നില്‍ക്കാന്‍ പോലീസിന് കഴിഞ്ഞു. എന്നാല്‍ പിന്നീട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നത് സേനയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് സേനയുടെ പരിശീലനത്തിലടക്കം വരേണ്ട മാറ്റമാണ്. പരിശീലന സമയത്ത് ലഭിക്കുന്ന സ്വഭാവത്തില്‍നിന്ന് പോലീസുകാര്‍ പിന്നീട് മാറുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളെ വിരട്ടിയോടിക്കുന്ന പഴയ രീതിയില്‍നിന്ന് പോലീസിന് പിന്നീട് മാറ്റംവന്നിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights : Chief Minister Pinarayi Vijayan's criticism on some officers of Kerala Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..