ചില പോലീസുകാരുടെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു, വിമര്‍ശനവുമായി മുഖ്യമന്ത്രി


മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പോലീസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക് ഇല്ല. തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവൃത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാന്‍ പറ്റില്ല. അത്തരം ആളുകളുടെ പ്രവൃത്തി സേനയ്ക്ക് ചേര്‍ന്നതല്ല. അത്തരം വ്യക്തികളെ സംരക്ഷിക്കേണ്ട ബാധ്യതയും സേനയ്ക്ക് ഇല്ല- മുഖ്യമന്ത്രി പറഞ്ഞു.മോശം പ്രവൃത്തി നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ജനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന ചില പ്രവൃത്തികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തന്റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പോലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈനികനെ ഉള്‍പ്പെടെ മര്‍ദിച്ച പോലീസ് നടപടി സമീപകാലത്ത് പോലീസിന് വലിയ പേരുദോഷമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൂന്നാംമുറ നടക്കുന്നില്ലെന്ന് പോലീസുകാര്‍ തന്നെ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്ന നടപടികളും മുന്നോട്ടു പോകുന്നുണ്ട്.

സ്‌റ്റേഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഭാഗങ്ങള്‍, ലോക്കപ്പ്, മറ്റ് പ്രധാനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി സ്ഥാപിക്കുക. 18 മാസത്തോളം ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും കണ്‍ട്രോള്‍ റൂമിലും ഇരുന്ന് നിരീക്ഷണം നടത്താന്‍ കഴിയും. അതിലൂടെ പോലീസുകാരുടെ മര്‍ദനനടപടി തടയുകയെന്ന ലക്ഷ്യവും ആഭ്യന്തരവകുപ്പിനുണ്ട്.

Content Highlights: pinarayi vijayan, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented