തിരുവനന്തപുരം: തലസ്ഥാനത്ത് ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി. സമീപകാലത്ത് പോലീസിനുണ്ടായ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം വിമര്‍ശം ഉന്നയിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായി. പല ഉദ്യോഗസ്ഥരും ചുമതല ഏറ്റെടുക്കാതെ അവധിയില്‍പോയി.
മനീതി സംഘം അടക്കമുള്ളവര്‍ വന്നപ്പോള്‍ കാര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയില്ല. ഇതിന്റെ ഫലമായി സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന നിലയാണ് ഉണ്ടായതെന്ന് പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണം, ഉരുട്ടിക്കൊല തുടങ്ങിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയും പോലീസിനെതിരെ മുഖ്യമന്ത്രി വിമര്‍ശം ഉന്നയിച്ചു. ലോക്കപ്പ് മര്‍ദ്ദനം പോലീസ് പൂര്‍ണമായും ഒഴിവാക്കണം.
പൊതുജനങ്ങളോടുള്ള ഇടപെടലില്‍ കാതലായ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപകാലത്ത് പോലീസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്.
Content highlights: CM Pinarayi Vijayan criticises police over Sabarimala issue
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..