'റൂം ഫോര്‍ റിവര്‍' നെതര്‍ലന്‍ഡ്‌സില്‍ നടപ്പാക്കാൻ വർഷങ്ങളെടുത്തു; ഇവിടെയും ഗുണം കണ്ടുതുടങ്ങി-പിണറായി


Pinarayi Vijayan | Photo: Mathrubhumi

തിരുവനന്തപുരം: വിദേശയാത്രകൊണ്ട് കേരളത്തിന് പ്രയോജനമുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരും കെ.ആര്‍. ഗൗരിയമ്മയും അമേരിക്കയിലെ സിലിക്കണ്‍വാലി സന്ദര്‍ശിച്ചതിന്റെ അനന്തരഫലമായാണ് രാജ്യത്താദ്യമായി കേരളത്തില്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര ധൂര്‍ത്താണെന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെതര്‍ലന്‍ഡ്സില്‍ 1993-ലും 95-ലും വെള്ളപ്പൊക്കമുണ്ടായപ്പോഴാണ് അവര്‍ 'റൂം ഫോര്‍ റിവര്‍ പദ്ധതി' ആവിഷ്‌കരിച്ചത്. നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം 2016-ലാണ് അത് പൂര്‍ത്തിയായത്. അത് ഇവിടെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഗുണം കണ്ടുതുടങ്ങി -മുഖ്യമന്ത്രി പറഞ്ഞു.

വിദേശയാത്രയില്‍ ഫിന്‍ലന്‍ഡിലെ വിഖ്യാതമായ വിദ്യാഭ്യാസമാതൃക പഠിക്കും. ഫിന്‍ലന്‍ഡ് ആസ്ഥാനമായ നോക്കിയയുടെ എക്‌സിക്യുട്ടീവ് എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കും. കമ്പനിമേധാവികളുമായി ചര്‍ച്ചനടത്തും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് നോര്‍വേയില്‍ പോകുന്നത്. നോര്‍വീജിയന്‍ ജിയോടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് ഉരുള്‍പൊട്ടല്‍ പ്രതിരോധ സാങ്കേതികവിദ്യകള്‍ പരിശോധിക്കും. ഫ്രഞ്ച് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്തിലുള്ള സംഘം പാരീസില്‍ പോകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: cm pinarayi vijayan comments in room for river project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented