പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും ലോകായുക്തയില്‍ ഇല്ലാതിരുന്ന വ്യവസ്ഥയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ മാറ്റം വേണമെന്ന നിയമോപദേശത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നീതിന്യായക്കോടതിയും നിയമനിര്‍മാണസഭ സൃഷ്ടിക്കുന്ന സംവിധാനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു ലോകായുക്തയില്‍ നേരത്തെയുള്ള വ്യവസ്ഥകള്‍. ജുഡീഷ്യറിക്കുള്ള അധികാരം ജുഡീഷ്യറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്ത നിയമത്തില്‍ ഒരുമാറ്റം ആവശ്യമാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. അതിന്‍മേലുള്ള സ്വാഭാവിക നടപടി മാത്രമാണ് നിയമഭേദഗതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: CM Pinarayi Vijayan comments in lokayukta issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..