തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. ജൂലൈ 24ന് വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക. 

നിയമസഭാസമ്മേളനം മാറ്റിവയ്ക്കുന്നതടക്കമുള്ള വിഷയങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചയായേക്കും.  ധനവിനിയോഗ ബില്ല് പാസാക്കുന്നതിനാണ് ഈ മാസം 27ന് നിയമസഭാസമ്മേളനം വിളിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സഭാസമ്മേളനം ചേര്‍ന്നേക്കില്ലെന്നാണ് സൂചനകള്‍.

ഇക്കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമതീരുമാനം എടുക്കും. നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കുന്നത് സംബന്ധിച്ചും നാളെത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാകും. 

Content Higlights: CM Pinarayi Vijayan calls All Party Meeting