പിണറായി വിജയന്‍ ചെന്നൈയില്‍; അപ്പോളോയില്‍ കോടിയേരിയെ സന്ദര്‍ശിക്കും


കഴിഞ്ഞദിവസമാണ് ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ എത്തിയപ്പോൾ | ഫോട്ടോ: വി.രമേശ്/ മാതൃഭൂമി

ചെന്നൈ/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാനായാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെത്തിയത്. അല്പസമയത്തിനുള്ളില്‍ അദ്ദേഹം അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ കാണും.

കഴിഞ്ഞദിവസമാണ് ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടുന്നരീതിയില്‍ യാത്ര ക്രമീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെ മുഖ്യമന്ത്രി ചെന്നൈയില്‍ തുടരും.

അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29-ാം തീയതിയാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കോടിയേരിയെ ചെന്നൈയിലെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചത്.

Content Highlights: cm pinarayi vijayan arrived in chennai to visit kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented